Wednesday, November 24, 2010

പൂക്കള്‍ തേടി (ഒരു നാടകം)

പ്രഭാതം - സൂര്യന്‍ പ്രകൃതിയെ സിന്ദൂരച്ചായമ​ണിയിക്കുന്നു. മലകളുടെ
വിദൂര ദൃശ്യം-വയലുകളില്‍ കൊക്കുകള്‍ പറന്നിറങ്ങുന്നു. വയലില്‍ കൃഷി
നടന്നുകൊണ്ടിരിക്കുന്ന സമയമാണ്.പൂട്ടിയ കണ്ടത്തിലൂടെ കുളക്കോഴികള്‍
അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.വയലിന്റെ ഓരത്തിലൂടെ രണ്ടു കാളകളെ-
യും തെളിച്ചുകൊണ്ട് ഒരാള്‍ വരുന്നു.മറ്റൊരു കണ്ടത്തില്‍ നിന്ന് പണി നിര്‍ത്തി കൈകാല്‍ കഴുകി വൃത്തിയാക്കുന്ന ഒരാളെ അയാള്‍ അല്പസമയം നോക്കി നില്‍ക്കുന്നു.
കാളക്കാരന്‍:-എന്താ ഗോവിന്ദാ,ഇന്ന് നേരത്തെ മതിയാക്കിയോ ?
ഗോവിന്ദന്‍ :-(തോര്‍ത്തെടുത്ത് കൈ തുടച്ചുകൊണ്ട്)എനിയ്ക്കിന്ന് ഇത്തിരി
              ധൃതിയുണ്ട്.പോയിട്ട് ഒരിടം വരെ പോകാനുണ്ട്.
കാളക്കാരന്‍:-ഞാന്‍ വിചാരിച്ചു,വെയില് ചൂടാവ്ണേനുമുമ്പ് നിര്‍ത്ത്യേ-
               താണെന്ന്.
ഗോവിന്ദന്‍ :-അതൊന്നല്ല വെയിലത്തല്ലേ നമ്മുടെ ജീവിതം?
(കാളക്കാരന്‍ പോകുന്നു.കഴുകിയ പണിയായുധമെടുത്ത് തോളില്‍ വെച്ച്,
തോര്‍ത്തെടുത്ത് കുടഞ്ഞുകൊണ്ട് ഗോവിന്ദന്‍ വരമ്പിലൂടെ നടക്കുന്നു.
എതിര്‍ വശത്ത് നിന്ന് രാമന്‍കുട്ടി പാല്‍പാത്രംവും തൂക്കി വേഗത്തില്‍
നടന്നു വരുന്നു)
രാമന്‍കുട്ടി :-ങാ,ഗോവിന്ദനോ?ഇന്നല്ലേ ശ്രീകുട്ടിയ്ക്ക് പുതിയ സ്കൂളില്
             പോകേണ്ടത് ?
ഗോവിന്ദന്‍ :-(പുഞ്ചിരിച്ചു കൊണ്ട്) അതെ,രാമന്‍ കുട്ടിയേട്ടാ,ഞാനതാ
              നേരത്തെ പണി നിര്‍ത്തിയത്.
രാമന്‍കുട്ടി :-(വഴിമാറിയതുകൊണ്ട്) എന്നാ വേഗം ചെല്ല്ശ്രീക്കുട്ടി         
             ഇന്നലെ  മുതല്‍ പോകാനുള്ള ഒരുക്കത്തിലാണല്ലേ.
ഗോവിന്ദന്‍ :-ഒരു കണക്കിനെനിയ്ക്ക് പേടിയാ രാമന്‍ക്കുട്ടിയേട്ടാ. 
              പട്ടണത്തിലെ പേരു കേട്ട സ്ക്കൂളാണ് ന്റെ മോള്‍ക്ക് 

 രാമന്‍കുട്ടി :-(ഗോവിന്ദന്റെ തോളില്‍ത്തട്ടിയിട്ട് )ഒന്നും പേടിക്കേണ്ടെടോ
              സന്തോഷിക്കുകയല്ലേ വേണ്ടത് ? നല്ല സ്ക്കൂളില്‍ പഠിക്കാന്‍   
              അവസരം കിട്ടുന്നതുതന്നെ ഒരു ഭാഗ്യല്ലേ ? പിന്നെ അവള്‍
              മിടുക്കിയല്ലേ ?
      
                                രംഗം -2
    വീട് - ചെറിയ ഓടുമേഞ്ഞ വീട്.മുറ്റത്തിനോട് ചേര്‍ന്ന് ഒരു പശുത്തൊഴുത്ത്. പശുവിനെ കറക്കുകയാണ് ശ്രീക്കുട്ടിയുടെ അമ്മ. വയസ്സ് 38 ഓടിച്ചാടി ശ്രീക്കുട്ടി തൊഴുത്തിനടുത്തുന്നു. (12,13 വയസ്സ്
പ്രായം )(നീലനിറത്തിലുള്ള പുള്ളിയുടുപ്പ് ധരിചച്ചിട്ടുണ്ട്)
ശ്രീക്കുട്ടി :- അമ്മേ അമ്മയുടെ പണി കഴുഞ്ഞോ ?എന്റെ മുടിയൊന്ന് 
             ശരിയായി കെട്ടിത്തര്യേ ?
അമ്മ     :- എന്താ മോളേ ഇത്... അഴുക്കാകില്ലേ ഉടുപ്പില് ?
ശ്രീക്കുട്ടി :-അമ്മേ പിന്നൊരുകാര്യം  എന്റെ പാട്ടു പുസ്തകം   
            കൂടിയെടുത്തോട്ടെ  സൂക്കൂളിലേക്ക് 
അമ്മ     :-എന്തിനാ മോളേ അവിടെ ചെല്ലുമ്പം കുറെ പഠിക്കാനോ-   
            ക്കേണ്ടാവില്ല്യേ നിന്റെ പാട്ടും കവിതയുമൊക്കെ കേള്‍ക്കാനാള്
            ണ്ടാവ്യോ അവിടെ ?
  (തൊഴുത്തില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നു)
ശ്രീക്കുട്ടി :-(അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച്) ലക്ഷമി ടീച്ചറ്പറഞ്ഞ- 
            താ അമ്മേ നീ എഴുതിയത് പുതിയ സ്ക്കൂളില് എല്ലാവരെയും കാ-
            ണിക്കണന്നും ഇനിയും എഴുതണന്നും 
അമ്മ     :-ടീച്ചറ് പറഞ്ഞതൊക്കെ ഓര്‍ക്കണം മോളേ പക്ഷെ പരീ- 
            ക്ഷയെല്ലാം എഴുഅവളാകുംബോള്‍

തി മിടുക്കിയായതുകൊണ്ടാ നിനക്ക് പുതിയ 
            സ്ക്കൂളില് പോകാന്‍ കഴിഞ്ഞത് അതും മറക്കരുത് ട്ടോ
            (പശുക്കുട്ടിയെ അവളാകുംബോള്‍

പാലുകുടിക്കാന്‍ വിടുന്ന )
ശ്രീക്കുട്ടി :- (പശുക്കുട്ടിയോടായി)മണിക്കുട്ടീ, ഞാനിന്ന് പുതിയ സ്കൂളില്‍ 
              പോകാട്ട്വോ വൈകിട്ട് കാണാം
              (തുള്ളിച്ചാടിക്കൊണ്ട് പോകുന്നു.വയലില്‍ വരുന്ന ഗോവിന്ദ-
               ന്റെ മുമ്പിലാണ് ഓട്ടം നില്‍ക്കുന്നത് )
ഗോവിന്ദന്‍:- മിടുക്കി,നീ ഒരുങ്ങിയോ?അച്ഛനിപ്പം കുളിച്ചിട്ട് വരാട്ടോ
              (പണിയായുധം തഴെവെച്ച്,തോര്‍ത്ത് കുടഞ്ഞുകെണ്ട്                        നടക്കുന്നു)
ശ്രീക്കുട്ടി :- അച്ഛാ ഞാന്‍ കിങ്ങിണിക്കുട്ടിയെഅവളുടെ അമ്മയുടെ അടു-
             ത്തെത്തിച്ചിട്ട് ഇപ്പം വരാം.
             (ആട്ടിന്‍ കുട്ടിയെ പിടിച്ചുകൊണ്ട് അവള്‍ പോകുന്നു)
ഗോവിന്ദന്‍:-(തിരിഞ്ഞ് നിന്ന്)
               ഉടുപ്പിലൊക്കെ അഴുക്കാക്കല്ലെ നീയ്............
                  
                             രംഗം -  3
സ്ക്കൂള്‍ - വലിയ കെട്ടിടം  ദൂരെ കാണാം ഗെയ്റ്റ് കടന്ന് ഗോവിന്ദനും 
 ശ്രീക്കുട്ടിയും അകത്തേയ്ക്ക് കുറച്ച് കുട്ടികള്‍ ഗ്രൗണ്ടിലൂടെ നടക്കുന്നതു
കാണാം ഗ്രൗണ്ടിന്റെ നടുക്കായി ഒരു പൂന്തോട്ടം.ചുറ്റും വേലിക്കെട്ടിയിരി-
ക്കുന്നു.ചെടി നനയ്ക്കുന്ന തോട്ടക്കാരന്റെ  പ്രതിമ  അതിനു നടുക്കായി  
സ്ഥാപിച്ചിരിക്കുന്നു.(ശ്രീക്കുട്ടി പൂന്തോട്ടത്തെ സശ്രദ്ധം വീക്ഷിക്കുന്നു)
ഗോവിന്ദന്‍  :-മോളേ ഇതുനോക്ക് എന്തു നല്ല  സ്ക്കൂളാണ് അല്ലേ ഇവിടെ 
               പഠിക്കാന് ന്റെ  മോള്‍ക്ക്  ഭാഗ്യമുണ്ടായല്ലോ
              (കെട്ടിടത്തിന്റെ മുകള്‍ നിലകളിലേയ്ക്ക് അത്ഭുതത്തോടെ 
               നോക്കുന്നു.)
ശ്രീക്കുട്ടി :- എന്നാലും അച്ഛാ ഇയാള്‍ക്ക് ഈ പൂക്കള്ക്കും ചെടികള്‍ക്കു
              മായി സ്നേഹത്തോടെ ഇത്തിരി വെള്ളമൊഴിക്കാന്‍ കഴിയുമോ
              വെറും പ്രതിമയായല്ലേ ഇയാള്‍
ഗോവിന്ദന്‍  :-(ശ്രീക്കുട്ടിയുടെ കൈ പിടിച്ച്) എന്താ മോളേ നീയീ പറ-
               ഞ്ഞത്. ഈ ചെടികളുടെ കാര്യമൊന്നും ഇവിടെ കുട്ടികളല്ല
                നോക്കേണ്ടത് വലിയ പഠിപ്പുള്ള സ്ഥലമാ ഇവിടെ അഡ്-
               മിഷന്‍ കിട്ടിയതു തന്നെ നമ്മുടെ ഭാഗ്യം....നീ വാ....
(രണ്ടുപേരും സ്ക്കൂളിന്റെ മുകള്‍നിലയിലുള്ള ഓഫീസിലേയ്ക്ക് പോകുന്നു.
അവിടെയുള്ള ഒരാള്‍ ശ്രീക്കുട്ടിയുടെ ക്ലാസ്സ്മുറി കാണിച്ചുകൊടുത്തു.
അവളെയും കൂട്ടി ഗോവിന്ദന്‍ ക്ലാസ്സ്റൂമിലേയ്ക്ക് നടക്കുന്നു.മുന്നിലായി നില്‍-
ക്കുന്നു.)
ഗോവിന്ദന്‍ :-മോളേ ഇതാണ് ക്ലാസ്സ് വൈകിട്ട് വരുമ്പോള്‍ ശ്രദ്ധിക്കണം 
              ട്ടോ ബസ്സിറങ്ങുന്നിടത്ത് അച്ഛന്‍ നില്‍ക്കാം.
ശ്രീക്കുട്ടി   :-ശരിയച്ഛാ.... 
(ക്ലാസ്സിലേക്ക് പോകുന്നു)(മുന്‍ നിരയിലുള്ള ബഞ്ചില്‍ തന്നെ ഇരിപ്പുറപ്പിച്ചു
വശങ്ങളിലിരിക്കുന്നവരോടായി ഒന്നു പുഞ്ചിരിക്കുന്നു.ടീച്ചര്‍ ക്ലാസ്സിലേയ്ക്ക് വരുന്നു സാരിയുടെ മുകളില്‍ കോട്ട് ധരിച്ചിരിക്കുന്നു.)
കുട്ടികള്‍ :-ഗുഡ്മോണിംഗ് ടീച്ചര്‍
ടീച്ചര്‍    :-ഗുഡ്നോണിംഗ് ടു ഓള്‍(ക്ലാസ്സിലെ കുട്ടികളെ മുഴുവന്‍  കണ്ണോടിക്കുന്നു)കുറച്ചു പേര്‍ ന്യൂ അഡ്നിഷനാണ് അല്ലേ(കൈയിലുണ്ടായിരുന്ന രജിസ്റ്റര്‍ ബുക്ക്മേശപ്പുറത്ത് വെയ്ക്കുന്നു.)
അനുപമാ പുതിയ കുട്ടികള്‍ക്ക് ഇവിടത്തെ ഡിസിപ്ലിനെക്കുറിച്ച് പറഞ്ഞ്
മനസ്സിലാക്കിക്കെടുക്കണം കേട്ടോ
അനുപമ :-(വെളുത്ത് മെലിഞ്ഞ ഒരു  പെണ്‍കുട്ടി) യെസ് ,ടീച്ചര്‍
(ശ്രീക്കട്ടി തിരിഞ്ഞു നോക്കുന്നു.അനുപമയെ അത്ഭുതത്തോടെ നോക്കുന്നു)
ടീച്ചര്‍ :-ഈ ക്ലാസ്സിലെ ലീഡറായി അനുപമയെ തന്നെ നിര്‍ത്താം 
       ഡിസിപ്ലിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ
     (ശ്രീക്കുട്ടി അനുപമയെ ഒന്നുകൂടി നോക്കുന്നു)
നീലിമ :-(പതുക്കെ ശ്രീക്കുട്ടിയോട്)അവിടത്തെ മാലതി ടീച്ചറുടെ മോളാ 
         അനുപമ എപ്പോഴും അവള്‍തന്നെയായിരിക്കും ലീഡര്‍  
         അവളാകുംബോള്‍ സ്റ്റാഫ്റൂമില്‍ എന്തെങ്കിലും ആവിശത്തിനു 
         പോകാന്‍ പേടിക്കുകയും വേണ്ടല്ലോ
ശ്രീക്കുട്ടി :-(വളരെ പതുക്കെ )സ്റ്റാഫ്റൂമില്‍ പോകാന്‍ നമ്മളെന്തിനാ
          പേടിക്കണേ തെറ്റ് ചെയ്താലല്ലേ നമ്മള്‍ മറ്റൊരാളെ പേടിക്കേണ്ട-
          തുള്ളൂ 
ടീച്ചര്‍    :-(അല്പം ദേഷ്യ ത്തോടെ)എന്താ രണ്ടു പേരും അവിടെ 
          സംസാരിക്കുന്നത് വരുംമ്പോഴേയ്ക്കും തുടങ്ങിയോ ഇങ്ങനെയാണോ
          പഠിച്ചുവന്നിരിക്കുന്നത് ഇത് സ്ഥലം വേറെയാ അടങ്ങിയൊതുങ്ങി-
          യൊതുങ്ങിയിരുന്നു കൊള്ളണം (ശ്രീക്കുട്ടിയുടെ കണ്ണുനിറഞ്ഞു.
          വളരെ പണിപ്പെട്ടാണ്  മറ്റാരും കാണാതെ അത് ഒഴുകാതെ
          തടഞ്ഞു വെച്ചത്)ബെല്ലടിച്ചു.ടീച്ചര്‍ ക്ലാസ്സില്‍ നിന്നും പോയി
          മറ്റു കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും ഇരുന്നിടത്തുന്ന് ഇളകി.
          അപ്പോഴും ശ്രീക്കുട്ടി തന്റെ ഡസ്കില്‍ത്തന്നെ നോക്കിയിരിപ്പാ           യിരുന്നു.(അടുത്ത ടീച്ചര്‍ ക്ലാസ്സിലെത്തി എല്ലാ കുട്ടികളും എഴുന്നേറ്റ്
          നിന്ന് ഗുഡ്മോണിംഗ് പറയുന്നു) 
ടീച്ചര്‍  :-എല്ലാവരും പുതിയ ക്ലാസ്സില്‍ വന്ന സന്തോഷത്തിലാണ് അല്ലേ
        ഇതിനിടയില്‍ പഠിക്കുന്നകാര്യം മറക്കരുത് കേട്ടോ (കുട്ടികള്‍      
        ശ്രദ്ധാപ്പൂര്‍വ്വം നോക്കുന്നു.) (ശ്രീക്കുട്ടി ജനലിലൂടെ പുറത്തേയ്ക്ക് നോ-
        ക്കിക്കൊണ്ടിരിക്കുകയാണ് )കുട്ടിയുടെ പേരെന്താ 
‌ശ്രീക്കുട്ടി :-‌ശ്രീക്കുട്ടി 
ടീച്ചര്‍    :-‌എന്താ അവിടെ സ്വപ്നം കാണുകയാണോ പൂക്കളെയും പൂന്തോട്ട-
          ത്തേയും പ്രകൃതിയെയും ആസ്വദിക്കാനാണോ ഇവിടെ വന്നത്  
         (ശ്രീക്കുട്ടിയുടെ കൈയ്യിലെ പുസ്തകം ശ്രദ്ധിക്കുന്നു) എന്താണിത്
         പാട്ടോ ആരാ​ണിത് ​എഴുതിയത് 

ശ്രീക്കുട്ടി :-‌(പേടിയോടെ )ഞാനാ ടീച്ചര്‍ ഇതൊക്കെ നിന്റെ പഴയസ്ക്കൂളില്‍
          ഇവിടെ ഇതൊന്നും നടക്കില്ല വല്ലതും  പഠിക്കുമോ എന്തോ      
           കോപ്പി യടിച്ചിട്ടൊന്നുമല്ലല്ലോ ഇവിടെ കടന്നു കൂടിയത്
(ശ്രീക്കുട്ടിയുടെ കണ്ണുകള്‍ വീണ്ടും ഈറനണിഞ്ഞു )
ടീച്ചര്‍    :-(എല്ലാവരോടുമായി)
            എല്ലാവരും നോട്ടുപുസ്തകമെടുത്ത് എഴുതാന്‍ തുടങ്ങിക്കോളൂ എന്റെ 
            നാട് 
(അപ്പോഴേക്കും ബെല്ലടിച്ചു ടീച്ചര്‍ പോയി .ഇന്റര്‍വെല്‍ ശ്രീക്കുട്ടിയെ  സ്റ്റാഫ്റൂമിലേയ്ക്ക് ടീച്ചര്‍ വിളിക്കുന്നതായി ഒരു കുട്ടി വന്നു പറഞ്ഞു.)
 ശ്രീക്കുട്ടി :-(നീലിമ പറഞ്ഞത് ഓര്‍ക്കുന്നു)(അനുപമയോടായി) എന്റെ
           കൂടെ സ്റ്റാഫ്റൂമുവരെ ഒന്ന്  വരുമോ
അനുപമ  :-(നിസ്സാരഭാവത്തില്‍)അതിനെന്താ ഞാന്‍ വരാം 
(രണ്ടുപേരും സ്റ്റാഫ്റൂമിനു മുന്നില്‍ )
അനുപമ  :-വന്നോളൂ പേടിക്കേണ്ട 
(ശ്രീക്കുട്ടി പതുക്കെനടക്കുന്നു)സ്റ്റാഫ്രറൂം-ചുറ്റിലും അധ്യാപകര്‍ (ശ്രീക്കുട്ടിയുടെ
മുഖത്ത് പേടി)
സുനിത ടിച്ചര്‍ :-ഇതാര് അനുക്കുട്ടിയോ കൂടെയാരാ പുതിയ ആള്
അനുപമ  :-(ചിരിച്ചുകൊണ്ട് )ശ്രീക്കുട്ടി.പുതിയക്കുട്ടിയാ ഇവളെ രേവതി
            ടീച്ചര്‍ വിളിച്ചിട്ട് വന്നതാ
രേവതി ടീച്ചര്‍ :- ങാ വരണം വരണം പുതിയ കഥാപാത്രത്തെ എല്ലാ-            വര്‍ക്കും ഒന്നു പരിചയപ്പെടുത്താന്‍ വിളിച്ചതാ ശ്രീക്കുട്ടി പഴയ  
           സ്ക്കൂളിലെ ശീലവും വെച്ചാ ഇവിടെ ഇരിപ്പ് വലിയ എഴുത്തു-            കാരിയാണു പോലും 
മാലതി ടീച്ചര്‍  :-അനു  മേളേ ഇങ്ങോട്ടു  വരൂ
                   (സുനിത  ടീച്ചറോടായി ) ഞാന്‍ കഴിഞ്ഞ ദിവസം 
                   പറഞ്ഞില്ലേ .2000 രൂപയ്ക്ക് ഞാന്‍ വാങ്ങിയ  ഉടുപ്പിനെ-                    പറ്റി അതാ​ണ് ഇത്
സുനിത ടീച്ചര്‍ :-(ഉടുപ്പ് പിടിച്ചു നോക്കി)നന്നായിട്ടുണ്ട്.അതിട്ടപ്പോള്‍
                   മോള്ക്ക് കുറച്ചുകൂടി സൌന്തര്യം കൂടിയതുപോലെയുണ്ട്
മാലതി ടീച്ചര്‍  :-
 

 








 





Friday, November 19, 2010

ഒരു ആത്മകഥനം

ഞാനൊരു മെഴുകുതിരി
എന്നില്‍ പകരുന്ന പ്രകാശരേണുക്കളെ
ഒരായിരങ്ങളായി ഞാന്‍ പ്രതിഫലിപ്പിക്കും
എന്റെ പ്രകാശത്തില്‍ മഴപ്പാറ്റകള്‍
ചിറകു പെഴിക്കുകയും ,എട്ടുകാലികള്‍
വലനെയ്യുകയും ,ശിശുക്കള്‍ കുഞ്ഞു-
വിരലുകളാല്‍ മുഖം മറച്ച് അമ്മയുടെ
മാറിലേക്ക് പതുങ്ങികൂടുകയും ചെയ്യും
വാലറ്റ പല്ലികള്‍ എന്റെ പ്രകാശവലയത്തില്‍
അതി വേഗത്തില്‍ ശ്വസിച്ചുകൊണ്ടിരിന്നു
വാളും,നളിനവുമേന്തി ദേവീവിഗ്രഹം
ഭയാനഗമായിതിളങ്ങികൊണ്ടിരിക്കുന്നു
പെയ്തൊഴിഞ്ഞ മഴയുടെ ബാക്കി പത്രങ്ങള്‍ വീണു നിശ്ചലമാകുമ്പോള്‍
വെറുങ്ങലിച്ച രാത്രിയില്‍
വെളുത്ത ചുവരില്‍ കറുത്തനിഴലിനെ
വലിപ്പം കൂടി കൂടി വന്നു ഒപ്പം
എന്റെ നേര്‍ത്ത സ്വപ്നങ്ങളുടെ
വലുപ്പം വീണ്ടും കുറഞ്ഞുകെണ്ടിരുന്നു
ഉരുകിയൊലിക്കുന്ന ലാവയില്‍
ഞാന്‍ സംതൃപ്തയാവുകയായിരുന്നു
അഗ്നി,എന്റെ പ്രിയ സഖാവ്

Tuesday, October 5, 2010

കീര്‍ത്തി മുദ്ര

കൃഷി ഓഫീസറുടെ ഉപദേശം കേട്ട് വീട്ടമ്മ
അന്താളിച്ചു പോയി.
      "മധുരിമയും മധുമതിയും മുറ്റത്തു വളരട്ടെ...
സല്‍ കീര്‍ത്തി ഒന്നും വേണ്ട?
      "സാര്‍ അതിനവര്‍ ഓരോരുത്തരുടെ കൂടെ ഒളിച്ചോടി  നല്ല  സല്‍കീര്‍ത്തിയാ ഉണ്ടാക്കിവെച്ചിരിക്കുന്നത്
        കൃഷി ഓഫീസര് മധുരിമയും മധുമതിയും ര​ണ്ടു കരിമ്പിനങ്ങളാ......സല്‍ കീര്‍ത്തി വെണ്ടയും
                                 

                                         
                                    

നല്ല മരം

നമുക്കൊരു തണലായ് മരമുണ്ട്
എല്ലാവര്‍ക്കും കൂടുണ്ട്
മരമുണ്ടെങ്കില്‍ നാമുണ്ട്
മരമില്ലെങ്കില്‍ നാമില്ല
   
     പാചകം ചെയാന്‍ വിറകുതരും 
     നമ്മുടെ ചുറ്റും മരമുണ്ട്
     തണലില്‍ കുട്ടികള്‍ ഓടുന്നു
     ഓടിക്കളിക്കും നേരത്ത്
     ഉദിച്ചു വന്നു സൂര്യന്‍ കുട്ടികള്‍
     പേടിച്ചോടി തണലില്‍.
  
    " മരങ്ങള് നട്ടു വളര്‍ത്തുക"